© www.malayalamemagazine.com
കണ്ടിടത്തെല്ലാം നോ പാര്‍ക്കിംഗ് ബോഡ് കുത്തി ജനത്തിന്റെ പൊറുതി കെടുത്തുന്ന അധികാരികള്‍ നടുറോഡില്‍ തുരുമ്പ് പിടിച്ചു യാത്രികര്‍ക്ക് അസൌകര്യമായി നില്‍ക്കുന്ന ഈ താല്‍ക്കാലിക ട്രാഫിക് ഐലന്ഡ് നില നിര്‍ത്തുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. വിവിധ സ്ഥലങ്ങളില്‍ നിന്നും രോഗികളെയും കൊണ്ട് ജീവന്‍ രക്ഷാര്‍ത്ഥം മെഡിക്കല്‍ കോളേജിലേക്ക് പാഞ്ഞു വരുന്ന ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്ക് മെഡിക്കല്‍ കോളേജിന്റെ പ്രവേശന കവാടത്തിനു മുന്നില്‍ വഴിമുടക്കി ആയി വര്‍ഷങ്ങളായി നിലനില്‍ക്കുകയാണ് ഈ പുരാവസ്തു. ചിത്രത്തില്‍ രാവിലത്തെ ഗതാഗത കുരുക്കിനിടയില്‍ ട്രാഫിക് ഐലണ്ടിനു കീഴില്‍ മറ്റു വശങ്ങളില്‍ നിന്നുമുള്ള വാഹനങ്ങളുടെ ശ്രദ്ധയില്‍പെടാതെ ഗതാഗതം നിയന്ത്രിക്കുന്ന ഹോം ഗാര്‍ടിനെയും കാണാം.ഗതാഗത കുരുക്കില്‍ പെട്ട് ശ്വാസം മുട്ടുന്ന മെഡിക്കല്‍ കോളേജ് ജങ്ക്ഷനില്‍ നിന്നും ഇത് മാറ്റി സൌകര്യമോരുക്കണമെന്നു ബന്ധപ്പെട്ടവരോട് അപേക്ഷ.
ഇന്ന് രാവിലെ (16 -09 -2010) രാവിലെ പത്ത് മണിക്ക് എടുത്ത ചിത്രം
സ്റ്റില്‍: സെയിദ് ഷിയാസ്
s.shiyas@live.com, 9567100488, 9809385113
© www.malayalamemagazine.com
0 comments:
Post a Comment