Saturday, December 11, 2010
DOWNLOAD SEPTEMBER 2010 ISSUE_LIVEStyle Malayalam eMagazine
Sunday, October 10, 2010
Thursday, September 16, 2010
Traffic Island- A burden at Medical college Junction



© www.malayalamemagazine.com
കണ്ടിടത്തെല്ലാം നോ പാര്‍ക്കിംഗ് ബോഡ് കുത്തി ജനത്തിന്റെ പൊറുതി കെടുത്തുന്ന അധികാരികള്‍ നടുറോഡില്‍ തുരുമ്പ് പിടിച്ചു യാത്രികര്‍ക്ക് അസൌകര്യമായി നില്‍ക്കുന്ന ഈ താല്‍ക്കാലിക ട്രാഫിക് ഐലന്ഡ് നില നിര്‍ത്തുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. വിവിധ സ്ഥലങ്ങളില്‍ നിന്നും രോഗികളെയും കൊണ്ട് ജീവന്‍ രക്ഷാര്‍ത്ഥം മെഡിക്കല്‍ കോളേജിലേക്ക് പാഞ്ഞു വരുന്ന ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്ക് മെഡിക്കല്‍ കോളേജിന്റെ പ്രവേശന കവാടത്തിനു മുന്നില്‍ വഴിമുടക്കി ആയി വര്‍ഷങ്ങളായി നിലനില്‍ക്കുകയാണ് ഈ പുരാവസ്തു. ചിത്രത്തില്‍ രാവിലത്തെ ഗതാഗത കുരുക്കിനിടയില്‍ ട്രാഫിക് ഐലണ്ടിനു കീഴില്‍ മറ്റു വശങ്ങളില്‍ നിന്നുമുള്ള വാഹനങ്ങളുടെ ശ്രദ്ധയില്‍പെടാതെ ഗതാഗതം നിയന്ത്രിക്കുന്ന ഹോം ഗാര്‍ടിനെയും കാണാം.ഗതാഗത കുരുക്കില്‍ പെട്ട് ശ്വാസം മുട്ടുന്ന മെഡിക്കല്‍ കോളേജ് ജങ്ക്ഷനില്‍ നിന്നും ഇത് മാറ്റി സൌകര്യമോരുക്കണമെന്നു ബന്ധപ്പെട്ടവരോട് അപേക്ഷ.
ഇന്ന് രാവിലെ (16 -09 -2010) രാവിലെ പത്ത് മണിക്ക് എടുത്ത ചിത്രം
സ്റ്റില്‍: സെയിദ് ഷിയാസ്
s.shiyas@live.com, 9567100488, 9809385113
© www.malayalamemagazine.com
Sunday, September 12, 2010
Saturday, September 11, 2010
Friday, September 3, 2010
Special Guest @ Kesavadasapuram





ഇന്നു വൈകിട്ടു ആറു മുപ്പതിനു, ഒരു കുരങ്ങു കേശവദാസപുരം മോസ്ക്ക് ലൈനിനു മുന്നില്‍ വന്നു പെട്ടപ്പോള്‍ ജനങ്ങളുടെ പ്രതികരണം. ആളുകള്‍ സ്നേഹിക്കുകയാണെങ്ക്ങ്കിലും ആ ജീവിക്ക് അതൊരു ശല്യമാണെന്നു ചുറ്റും കൂടി നിന്നു ശ്വാസം മുട്ടിക്കുന്ന നഗരവാസികള്‍ അറിയുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പരുത്തികുഴിയില്‍ കണ്ട ഈ കുരങ്ങ് എതോ വാഹനത്തില്‍ കയറിയതാണെന്നു നാട്ടുകാര്‍ പരഞ്ഞു. ഈ കുരങ്ങു എതെങ്കിലും ബസിനടിയില്‍ പെട്ട് പിടഞ്നു തീരും മുന്‍പു അധികാരികള്‍ എത്തുമോ എന്തോ? നഗരത്തില്‍..അതും തലസ്താനത്ത് ബന്ധപ്പെട്ട വകുപ്പിലുള്ളവര്‍ കാണിക്കുന്നത് ഈ സ്ഥിതിയാണ് എങ്കില്‍ മറ്റുള്ളിടത്തെ കാര്യ ശേഷിക്കുരവ് പറയാനുണ്ടോ..
വാര്‍ത്ത & സ്റ്റില്‍ : സെയിദ് ഷിയാസ്